കായംകുളത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. വിദ്യാർഥികളടക്കം പത്തോളം പേർക്ക് പരിക്കേറ്റു. കായംകുളം പുനലൂർ സംസ്ഥാന പാതയിൽ മൂന്നാംകുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.