Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ബസ് കൊടുവളവില്‍ മറിഞ്ഞു: കുറ്റിയില്‍ തറച്ച് വീഴാതിരുന്ന ബസില്‍ നിന്നും യാത്രക്കാര്‍ തിരികെ ജീവിതത്തിലേക്ക്

accidentaccident

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് കാപ്പിത്തോട്ടത്തിലേക്ക് മറിഞ്ഞു. കുറ്റിയില്‍ തറച്ചതിനാല്‍ തലനാരിഴയ്ക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടു. കുമളിയില്‍ നിന്നും ഉപ്പുതറയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് ഉച്ചകഴിഞ്ഞ് നാലരയോടെ മേരികുളം പുല്ല്‌മേടിനും ഇടപ്പുക്കുളത്തിനുമിടയില്‍ കുളമാക്കല്‍പടിയിലെ ഒടിച്ചുകുത്തി വളവില്‍വച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാപ്പിതോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു. കാപ്പി കുറ്റിയില്‍ തടഞ്ഞ് നിന്നതിനാല്‍ മുന്നോട്ട് പോകാതെ ബസ് കുടുങ്ങിക്കിടന്നു. ഇതോടെയാണ് അപകടമൊഴിവായത്.

കുമളിയില്‍ നിന്നും ആനവിലാസം, മേരികുളം വഴി ഉപ്പുതറയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസില്‍ ഡ്രൈവറും, കണ്ടക്ടറും അടക്കം 18 പേരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൊട്ടിച്ച് പുറത്തിറക്കി. ഇതില്‍ ഏട്ട് പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഒരാളെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും ആറുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപ വാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

എതിരെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിന് റോഡിന് വീതിയില്ലാത്തത് ഈ റോഡിലുടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. കുത്തനെയുള്ള ഇറക്കവും കൊടുംവളവും നിറഞ്ഞ പ്രദേശത്താണ് അപകടം ഉണ്ടായത്. പരിചിതനായ ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നുവെന്നും അപകടകാരണം ക്യത്യമായി അറിയുവാന്‍ കഴിഞ്ഞിട്ടില്ലായെന്നും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: KSRTC bus over­turns on sharp curve: Pas­sen­gers come back to life from the bus that did not hit the peg

You may also like this video

Exit mobile version