കെ എസ് ആർ ടി സി ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്ക്കരണ ബിൽ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഗതാഗത മന്ത്രി ആന്റണിരാജു.
അതേസമയം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായും മന്ത്രി പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്. ഇതില്‍ വീണ്ടും ചർച്ചകൾ നടത്തും. ജനുവരി 3 ന് ചർച്ച നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
കെ ‑റെയിൽ പദ്ധതി രേഖ‑ഗതാഗത വകുപ്പിലുൾപ്പെടുന്നതാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ശമ്പള പരിഷ്ക്കരണം പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary: KSRTC pay hike: No change in pay hike, Transport Minister says three issues to be discussed
You may like this video also