പെരിന്തൽമണ്ണയിൽ നിന്ന് രാത്രി 8.30ന് വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുവാൻ നടപടി എടുക്കുമെന്ന് ജില്ലാ ക്ലസ്റ്റർ ഓഫിസർ വി അബ്ദുൽ നാസർ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണ നടപടികൾ മാർച്ച് 31ന് അകം പൂർത്തീകരിക്കുന്നതോടെ എട്ടരയ്ക്ക് പുറപ്പെടുന്ന ബസ് സ്റ്റേ സർവീസ് ആക്കി മാറ്റും.
യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ബസ് സർവീസ് കോവിഡിന് ശേഷം മുടങ്ങിയത് ഏറെ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് തിരുവിഴാംകുന്നിലേക്കുള്ള അവസാന ബസ്.
ഇതിനു ശേഷം ദൂര സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പെരിന്തൽമണ്ണയിൽ എത്തി നാട്ടിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയേയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം.

