ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ കെ എസ് ആർ ടി സി എടത്വ ഡിപ്പോയിൽ നിന്നും മുട്ടാർ, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചു. ആലപ്പുഴ – തിരുവല്ല റൂട്ടിൽ നെടുമ്പ്രo ഭാഗത്ത് റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെഎസ്ആർടിസി സർവീസുകൾ
ചക്കുളത്തുകാവ് വരെയാണ് ഓപ്പറേറ്റു ചെയ്യുന്നതെന്ന് എടത്വ ഇൻസ്‌പെക്ടർ-ഇൻ‑ചാർജ്ജ് അറിയിച്ചു. തിരുവല്ലാ ഡിപ്പോയിൽ നിന്നും പൊടിയാടി വരെയുമാണ് സർവ്വീസ് നടത്തുന്നത്. അതേ സമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണം. രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിഴിഞ്ഞ മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് കടൽ പ്രക്ഷുബ്ധം ആകാനും ഉയർന്ന തിരമാല ജാഗ്രതയും ഉള്ളതിനാൽ മത്സ്യബന്ധനത്തിനും ബീച്ചിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
english summary; KSRTC services suspended in Alappuzha due to heavy rain
you may also like this video;