Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

പോപ്പുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. അതേസമയം നാളെ സംസ്ഥാനത്ത് സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: KSRTC to con­duct ser­vice: Ker­ala Uni­ver­si­ty exams changed

You may like this video also

YouTube video player
Exit mobile version