മകരവിളക്ക് ഉത്സവത്തിന്റെ തിരക്ക് നിയന്ത്രിക്കാന്‍ നടപടകളുമായി കെഎസ്ആര്‍ടിസി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടയം, എരുമേലി, എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തും. മണ്ഡലകാലത്ത് 50 ബസുകളാണ് കോട്ടയത്തുനിന്നും സര്‍വീസ് നടത്തിയത്. ഇത് കൂടാതെ തിരിക്കുള്ള വരാന്ത്യങ്ങളില്‍ പത്ത് ബസുകളുംസെപ്ഷ്യല്‍ ട്രെയിനുകള്‍ വരുന്ന സമങ്ങളില്‍ ലൈനിലുള്ള ബസുകളും പമ്പയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.മകരവിളക്കുമായി ബന്ധപ്പെട്ട് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.
മകരവിളക്ക് ദിവസം നൂറോളം ബസുകൾ കോട്ടയത്തുനിന്ന് സർവീസ് നടത്തും. എരുമേലിയിൽനിന്ന് 18 ബസുകളാണ് സർവീസ് നടത്തുക. യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ബസുകൾ കൂടുതൽ അനുവദിച്ചു. മണ്ഡലകാലത്ത് 16 ബസുകളാണ് ഉണ്ടായിരുന്നത്. മകരവിളക്ക് ദിവസം എരുമേലിയിൽനിന്ന് കൂടുതൽ സർവീസുകണ്ടാകും. തീർഥാടകരുടെ വരവിൽ വലിയ കുതിപ്പുണ്ടായത് കെഎസ്‌ആർടിസിക്കും നേട്ടമായി. മണ്ഡലകാലത്തെ കണക്ക് പ്രകാരം മൂന്ന് കോടിയോളം രൂപയുടെ വരുമാനമാണ് കോട്ടയം ഡിപ്പോയ്‌ക്ക് മാത്രമുണ്ടായത്. ഇവിടെ നിന്ന് പമ്പയിലേക്കുള്ള സർവീസ് നിശ്ചയിച്ച 50 ബസുകളുടെ മാത്രം കണക്കാണിത്. തിരക്കുള്ള സമയങ്ങളിൽ ലൈനിൽനിന്ന് കൂടുതൽ ബസുകളെത്തിച്ച് സർവീസ് നടത്തിയിരുന്നു.
ഇതുകൂടി കൂട്ടുമ്പോൾ വരുമാനത്തിൽ വലിയ കുതിപ്പുണ്ടാകും. 1.42കോടി രൂപയാണ് എരുമേലിയിൽനിന്നുള്ള ഇത്തവണത്തെ മണ്ഡലകാല വരുമാനം. 41 ലക്ഷം രൂപയുടെ അധികവരുമാനമാണ് ഇത്തവണ എരുമേലി ഡിപ്പോയ്‌ക്ക് ഉണ്ടായത്. കാനനപാതവഴി നടന്നു പോകുന്ന തീർഥാടകരുടെ ബാഗുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റിക്കർ പതിക്കുന്നു കാളകെട്ടി വഴി കാൽനടയായെത്തുന്നവരെ രാത്രി തിരിച്ചറിയാൻ തുണിസഞ്ചികളിൽ റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു.
എരുമേലിയിൽനിന്ന് ഏകദേശം ഏഴ് കിലോമീറ്ററോളം തിരക്കുള്ള പാതയിലൂടെ കുട്ടികളടങ്ങുന്ന സംഘം കൂട്ടമായി നടക്കാറുണ്ട്. രാത്രി ഉൾപ്പെടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചത്. എരുമേലി പേരൂതോട് റോഡിൽവച്ച് ജോയിന്റ് ആർടിഒ ഷാനവാസ് കരീം, എരുമേലി സർക്കിൾ ഇൻസ്പെക്ടർ ഇ ഡി ബിജു, എംവിഐ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീർഥാടകരുടെ ബാഗിൽ സ്റ്റിക്കർ പതിച്ചത്.
English Summary:
KSRTC with measures to control the rush of Makaravilak Utsav
You may also like this video: