കെഎസ് യു സംസ്ഥാന ഭാരവാഹികളെ സംബ്ധിച്ചുള്ള ലിസ്റ്റുകള്‍ പുറത്തു വന്നപ്പോള്‍ കെപിസിസിയുടെ നിരദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ താല്‍പര്യത്തിനു മുന്‍ ഗണന നല്‍കിയതില്‍ കെ എസ് യുവിലും ‚സംസ്ഥാന കോണ്‍ഗ്രസിലും വലിയ അമര്‍ഷം പുകയുന്നു.
കെ എസ് യു വിനെ സംബന്ധിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി ജംബോ കമ്മി രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ ചുമതല ഉണ്ടായിരുന്ന വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാമും, ജനറല്‍ സെക്രട്ടറി കെ. ജയന്തനും ചുമതലകള്‍ ഒഴിഞ്ഞു. ആദ്യം 45അംഗ കമ്മിറ്റിയാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചര്‍ച്ച നീട്ടിയതോടെ 90ല്‍കൂടുതല്‍ അംഗങ്ങളുള്ള കമ്മിറ്റിയായി മാറുകയായിരുന്നു. ഇതിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ബല്‍റാമും,ജയറാമും ഒഴിഞ്ഞിരിക്കുന്നതെന്നും പറയപ്പെടുന്നു
വിദ്യാര്‍ത്ഥിസംഘടന ആയതിനാല്‍ വിവാഹിതരെ ഒഴിവാക്കണമെന്നായിരുന്നു നിലപാട്. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരേയും ഉള്‍പ്പെടുത്തിയതായും പരാതി ശക്തമാണ്. നിലവിലെ ഗ്രൂപ്പ് വീതം അനുസരിച്ച് എ വിഭാഗത്തിന് 8 ജില്ലകളും, കെ സി വിഭാഗത്തിന് 3 ജില്ലകളും, മറ്റ് മൂന്നു ജില്ലകള്‍ ചെന്നിത്തല, സതീശന്‍ ഗ്രപ്പുകള്‍ക്കാണ് ജില്ലാ പ്രസിഡന്‍റ് സ്ഥാനം നല്‍കിയത്. എന്നാല്‍ എ ഗ്രൂപ്പിന്‍റെ പ്രധാന ആളുകള്‍ക്ക് പോലും ഇവര്‍ എ ഗ്രൂപ്പുകാരാണെന്നു പറയാന്‍ കഴിയില്ല. കെ സി വേണുഗോപാലിന്‍റെ താല്‍പര്യമാണ് കാണാന്‍ കഴിയുന്നത്. കെ സിക്കുവേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടുനില്‍ക്കുകയാണ്. മഹിളാ കോണ്‍ഗ്രസിന്‍റെ ഭാരവാഹികളെ നിശ്ചയിച്ചതിലും വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
കെ എസ് യു ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ് .എന്‍ എസ് യു പ്രസിഡന്‍റ് ശൗര്യവീര്‍ സിങാണ് പട്ടിക പ്രസിദ്ധീകരിച്ചത്.രണ്ട് സീനിയര്‍ വൈസ് പ്രസിഡന്‍റുമാര്‍, നാല് വൈസ് പ്രസിഡന്‍റുമാര്‍ , 30 ജനറല്‍ സെക്രട്ടറിമാര്‍, 14 ജില്ലാ പ്രസിഡന്‍റുമാര്‍ , 43 എക്സിക്യുട്ടീവ് അംഗങ്ങള്‍, 21 കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെയുള്ളതാണ് കെ എസ് യു വിന്‍റെ ജംബോ കമ്മിറ്റി
English Summary: KSU Office List; Complaints that married people and non-students entered
You may also like this video: