Site icon Janayugom Online

വീണ്ടും ഇ ഡി ക്ക് മുന്നിൽ ഹാജരാകും :കെ ടി ജലീൽ

ചന്ദ്രിക ദിനപ്പത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തെളിവ് നല്‍കാന്‍ വീണ്ടും ഇ ഡിയ്ക്ക് മുന്നില്‍ വീണ്ടും ഹാജരാകുമെന്ന് കെ ടി ജലീല്‍ എം എല്‍ എ. അടുത്ത വ്യാഴാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തുമെന്ന് കെ ടി ജലീല്‍ അറിയിച്ചു.ചന്ദ്രിക ദിനപ്പത്രത്തിലെ കള്ളപ്പണ ഇടപാട്, ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് 4.5 കോടി രൂപ ഉപയോഗിച്ച് ഹൈദരലി തങ്ങളുടെ പേരില്‍ വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍, പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരിലും സ്വദേശത്തും വിദേശത്തുമായി വാങ്ങിയ സ്ഥലത്തെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തിങ്കളാഴ്ച്ച മാധ്യമങ്ങളെ കാണുമെന്നും കെ ടി ജലീല്‍ എഫ് ബിയില്‍ കുറിച്ചു. കഴിഞ്ഞദിവസം ഇ ഡിക്ക് മുന്നില്‍ ഹാജരായ കെ ടി ജലീല്‍ മൊഴി നല്‍കിയിരുന്നു.

ഇതുംകൂടി വായിക്കൂ: ചന്ദ്രികയിലെ കള്ളപ്പണം; കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ മൊഴി നൽകി

ഇഡി തനിക്ക് സമന്‍സ് അയച്ചതിനെ തുടർന്നാണ് ഹാജരായത് .‘ചന്ദ്രിക’ പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നല്‍കാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോള്‍.എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇ ഡി യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെയാണ് കയ്യില്‍ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ ജലീൽ പറഞ്ഞു .
eng­lish sum­ma­ry; KT Jaleel says that ‚Will appear before ED again
you may also like this video;

Exit mobile version