Site iconSite icon Janayugom Online

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് മുമ്പ് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു കെ ടി ജലീല്‍

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്ന് കെ ടി ജലീല്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗികചാനലും, മറ്റൊരു സ്വകാര്യ ചാനലിനും നല്‍കിയ സമാന വാര്‍ത്തയുടെ വീഡിയോ പങ്കുവെച്ചായിരുന്നു ജലീലിന്‍റെ പ്രതികരണം.

കേരളത്തെ അഴിമതിയുടെ കേന്ദ്രമായി ചിത്രീകരിക്കാന്‍ യുഡിഎഫ്-ബിജെപി ദൃശ്യ മാധ്യമ മഹാസഖ്യം ആവര്‍ത്തിച്ച് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു കേന്ദ്രത്തിലിരുന്ന് ഒരാള്‍ തയ്യാറാക്കുന്ന വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും ഇടതുപക്ഷത്തിനും വരുന്നതെന്ന കൗതുകം പലരും അന്ന് പങ്കുവെച്ചിരുന്നു. ഇതേക്കുറിച്ചാണ് മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് മുമ്പ് പിണറായി വിജയന്‍ പറഞ്ഞത്.

അന്ന് ഹാലിളകിയ എല്ലാവര്‍ക്കുമായി പി വി അന്‍വര്‍ പുറത്തുവിട്ട ക്ലിപ്പിങ്ങ് സമര്‍പ്പിക്കുന്നു, കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു .അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനല്‍ മാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിനെതിരെ ഈ കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്തകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതെന്നും ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിര്‍ന്ന മാപ്രകള്‍ ഈ നാട്ടിലുണ്ടെന്നും ആരോപിച്ചിരുന്നു.

Eng­lish Summary:
KT Jalil has proved that the Chief Min­is­ter was right when he said it was a media syndicate

You may also like this video:

Exit mobile version