Site iconSite icon Janayugom Online

ലീഗിന് വിനയായി കോഴിക്കോട് റാലിയെന്ന് കെ ടി ജലീല്‍

പലസ്തീനിലെ പൊരുതുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മുസ്ലീലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷന്‍ ശശി തരൂരിന്‍റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുകയെന്ന് കെ ടി ജലീല്‍ എംഎല്‍എ. സമസ്തക്ക് മുന്നില്‍ ശക്തി തെലിയിക്കാന്‍ ലീഗ് നടത്തിയ പലസാതീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായെന്നും ജലീല്‍ ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു 

മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രായേലിന്‍റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും)അന്ത്യനാൾ വരെ ലീഗിന്‍റെ ഈ ചതി പലസ്തീന്‍റെ മക്കൾ പൊറുക്കില്ല.

പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ ഇസ്രായേൽ മാല പാടിയത്. സമസ്‌തക്ക് മുന്നിൽ ശക്തി തെളിയിക്കാൻ ലീഗ് നടത്തിയ പലസ്‌തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂർ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്.

പലസ്‌തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവർ.

Eng­lish Summary
KT Jalil says that the Kozhikode ral­ly is an insult to the league

You may also like this video:

Exit mobile version