കെടിയു-ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ഡോ സിസ തോമസിനും കെശിവപ്രസാദിനും താൽക്കാലിക വിസിമാരായി പുനർനിയമനം നൽകിയത് ചോദ്യചെയ്ത് സർക്കാരിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണനയ്ക്ക് എടുക്കും.
ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഇന്ന് പരിഗണിക്കുക. സർക്കാരും ഗവർണറും യോജിച്ച നിയമനം നടത്തണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

