Site icon Janayugom Online

കെടിയു വിസി തർക്കം: ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ

സാങ്കേതിക സർവകലാശാല വിസി തർക്കം വീണ്ടും കോടതിയിൽ. ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിൻഡിക്കേറ്റിന്റെ തീരുമാനങ്ങൾ താൽക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്ത നടപടിയെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുളള ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സിൻഡിക്കേറ്റ് ഹ‍ർജിയിൽ ആരോപിച്ചു. 

സർവകലാശാല നടത്തിപ്പിൽ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പാലിക്കുക, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി തടയുക തുടങ്ങി തീരുമാനങ്ങളാണ് റദ്ദാക്കിയത്‌. ചാൻസലർ സർവകലാശാലയോട്‌ വിശദീകരണം ചോദിക്കുകയോ സർക്കാരുമായി കൂടിയാലോചിക്കുകയോ ചെയ്യണമെന്ന ചട്ടം ലംഘിച്ചായിരുന്നു നടപടി. കെടിയു ഇടക്കാല വിസിയെ ഗവർണർ ചട്ടവിരുദ്ധമായാണ്‌ നിയമിച്ചതെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിച്ചിരുന്നു. അതിനുപിന്നാലെയാണ്‌ വീണ്ടും ചട്ടം ലംഘിച്ച് വീണ്ടും ഗവര്‍ണറുടെ നടപടിയുണ്ടായത്. 

Eng­lish Sum­ma­ry: KTU VC Dis­pute: Syn­di­cate vs Chan­cel­lor in High Court

You may also like this video

Exit mobile version