Site iconSite icon Janayugom Online

കോണ്‍ഗ്രസിലെ കൂടോത്ര വിവാദം വീണ്ടും: കെ സുധാകരന്റെ കണ്ണൂരിലെ വീടിനു സമീപത്തു നിന്നും കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തി

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സമീപത്തു നിന്നും കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തി. കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തില്‍ ഇതു പുതിയ വഴിത്തിരിവായിട്ടുണ്ട്.കോൺഗ്രസിലെ കൂടോത്ര വിവാദത്തിൽ പുതിയ വഴിത്തിരിവ്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. തെയ്യത്തിന്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്. ഇവ കണ്ടെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 

സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം.

Eng­lish Summary:
Kudo­tra con­tro­ver­sy in Con­gress again: Kudo­tra remains found near K Sud­hakaran’s house in Kannur

You may also like this video:

YouTube video player
Exit mobile version