Site iconSite icon Janayugom Online

വള്ളം കളിയില്‍ രുചി പയറ്റാൻ കുടുംബശ്രീയും

ആലപ്പുഴ നെഹ്റുട്രോഫി വള്ളം കളിയിലേക്ക് ഇത്തവണയും രുചി മേളം തീർക്കാൻ കുടുംബശ്രീ. വള്ളംകളിയുടെ ആവേശത്തോടൊപ്പം രുചി വൈവിധ്യങ്ങളുടെ ആവേശം നിറക്കാൻ കഴിഞ്ഞ തവണത്തെക്കാൾ ധാരാളം ഭക്ഷ്യ വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഇത്തവണയും കുടുംബശ്രീ ഫുഡ്സ്റ്റാൾ തയ്യാറാകുന്നത്. നാളെ നടക്കുന്ന വള്ളം കളിയിൽ കുടുംബശ്രീയുടെ ഫുഡ് സ്റ്റാൾ കാണികൾക്ക് കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങൾ വിളമ്പും. ഫിനിഷിങ്ങ് പോയിന്റിന്റെ കവാടത്തിലും നെഹ്റു പവിലിയനിലുമായി രണ്ട് സ്റ്റാളുകൾ ആയിരിക്കും ഉണ്ടാവുക. മുഹമ്മ ഗ്രാമ പഞ്ചായത്ത് സി ഡി എസി ലെ അനുഗ്രഹ മൈക്രോ എന്റെർപ്രൈസ് യൂണിറ്റും പുന്നപ്ര സൗത്ത് സി ഡി എസി ലെ അന്ന ഫുഡ്സ് യൂണിറ്റും ആയിരിക്കും ഇത്തവണ ഫുഡ് സ്റ്റാൾ നടത്തുക. ചായ, സ്നാക്ക്സ്, കപ്പ, മീൻ കറി, ബിരിയാണി, പായസം തുടങ്ങി വ്യത്യസ്ത രുചികൾ ഇവിടെ ലഭ്യമാകും. കൂടാതെ വേദിയിലെ ചൂടിൽ നിന്നും തണുപ്പേകാൻ ഫ്രഷ് ജ്യൂസുകളും ഉണ്ടായിരിക്കും. ഫുഡ് സ്റ്റാൾ കൂപ്പൺ മുഖേന ആയിരിക്കും നടത്തുക. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇത്തവണയും സ്റ്റാളിന്റെ നടത്തിപ്പ്.

Exit mobile version