Site iconSite icon Janayugom Online

കുടുംബശ്രീ-അയൽക്കൂട്ടതല സംഘടനാ സംവിധാനം സ്ത്രീകളെ കരുത്തരാക്കി: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീ-അയൽക്കൂട്ടതല സംഘടനാ സംവിധാനം സ്ത്രീകളെ സാമ്പത്തികമായും സാംസ്ക്കാരികമായും രാഷ്ട്രീയ മേഖലകളിലും വരെ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തിരികെ സ്കൂളിൽ അയൽക്കൂട്ടതല സംഘടനാ സംവിധാനം സംസ്ഥാനതല ഉദ്ഘാടനം തൃത്താല ഡോ. കെ ബി മേനോൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു കുതിച്ചു ചാട്ടത്തിന് കുടുംബശ്രീ ഇടയാക്കിയിട്ടുണ്ട്. 25 വർഷം മുമ്പ് ഇത്രയും സ്ത്രീജനങ്ങളെ ഒരു പൊതുപരിപാടിയിൽ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല. 

കുടുംബശ്രീ സ്ത്രീകളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. അവര്‍ ഇന്ന് സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ മെച്ചപ്പെട്ടതിന് പിന്നില്‍ പെൺകരുത്തിന്റെ പ്രസ്ഥാനമായ കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും വീണ്ടും സ്കൂളിൽ പോകാനുള്ള അതിയായ ഉത്സാഹത്തോടെയാണ് എത്തിയതെന്നും ഇന്ന് മുതൽ ഡിസംബർ 10 വരെ എല്ലാ അവധി ദിവസങ്ങളിലും അമ്മമാരും മുത്തശ്ശിമാരും സ്കൂളിൽ പോകുംമെന്നു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി നടത്താനായുള്ള വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു ആദിവാസി മേഖലയിലെ നമ്മകൂട്ടം ക്യാമ്പയിന്റെ പോസ്റ്റർ മന്ത്രി എം ബി രാജേഷ് കില ഡയറക്ടർ ജോയ് ഇളമണ് നൽകി പ്രകാശനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ ശുചിത്വ പ്രതിജ്ഞ ചൊല്ലി.

Eng­lish Summary:Kudumbashree-neighborhood lev­el orga­ni­za­tion­al sys­tem has empow­ered women: Min­is­ter MB Rajesh
You may also like this video

Exit mobile version