Site icon Janayugom Online

കുഫോസിന് 91.19 കോടി രൂപയുടെ ബജറ്റ്: മത്സ്യരോഗ നിർണ്ണയത്തിന് ലാബോറട്ടറി

കൊച്ചി പനങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയ്ക്ക് (കുഫോസ്) 202223 സാമ്പത്തിക വർഷത്തേക്ക് 91.19 കോടി രൂപയുടെ വാർഷിക ബജറ്റിന് സർവ്വകലാശാലയുടെ ഭരണസമിതി അംഗീകാരം നൽകി. 59.29 കോടി രൂപ പദ്ധതി ചെലവുകൾക്കും 31.89 കോടി രൂപ പദ്ധതിയിതര ചെലവുകൾക്കും വകയിരുത്തുന്ന ബജറ്റ്, വിവിധ പ്രൊജക്ടുകളിലായി 19.09 കോടി രുപയുടെ സഹായം ബാഹ്യഏജൻസികളിൽ നിന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പാദ്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 9.05 കോടി രൂപയുടെ .യു.എൻ.ഡി.പി സഹായത്തോടെ പനങ്ങാട് കാമ്പസ്സിൽ നിർമ്മിക്കുന്ന അത്യാധുനിക മത്സ്യരോഗ നിർണ്ണയ റഫറൽ ലാബോറട്ടറിയാണ് ഇതിൽ പ്രധാനം (ബാഹ്യഏജൻസി സഹായത്തിൽ).

പുതിയ കോഴ്സുകൾ തുടങ്ങാനും നിലവിലുള്ള കോഴ്സുകളുടെ ഗുണനിലവാരവും അടിസ്ഥാന സൌകര്യങ്ങളും മെച്ചപ്പെടുത്തുന്നതും ഉൾപ്പടെയുള്ള അക്കാഡമിക് പ്രവർത്തനങ്ങൾക്ക് 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗവേഷണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത് 6 കോടി രൂപയാണ്. സർവ്വകലാശാല നടത്തുന്ന കണ്ടുപിടുത്തങ്ങളും ഗവേഷണ പ്രവർത്തനങ്ങളും കർഷകരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്ക് ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ ക്ളാസ്സ് റൂമുകൾ പണിയാനും വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സൌകര്യങ്ങൾ ഉൾപ്പടെയുള്ള പശ്ചാത്തല വികസനത്തിനായി 16.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുഫോസ് ആസ്ഥാനത്ത് ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് ചാൻസർ ഡോ. കെ.റിജി ജോണാണ് ബജറ്റ് അവതരിപ്പിച്ചത്. ഭരണിസമിതി അംഗങ്ങളായ സി.എസ്.സുജാത, യു.പ്രതിഭ എം.എൽ.എ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Kufos Bud­get; lab­o­ra­to­ry for diag­nos­ing fish diseases

You may like this video also

Exit mobile version