Site icon Janayugom Online

കുഫോസ് എം എസ്സി ഫുഡ് സയൻസ്- അമല ടോണിയ്ക്ക് ഒന്നാം റാങ്ക്

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) എം.എസ്.സി ഫുഡ് സയൻസ് ആൻറ് ടെക്നോളജി അവസാനവർഷ പരീക്ഷാഫലം പ്രസീദ്ധികരിച്ചു. നാല് സെമസ്റററുകളിലായി പത്തിൽ 8.86 ഓവറോൾ സ്കോർ നേടിയ അമല ടോണി ഒന്നാം റാങ്ക് നേടി. എറണാകുളം തേവര കാണാട്ട് വീട്ടിൽ കെ.ടോണി ജോണിൻറെയും റോസ് മേരിയുടെയും മകളാണ് അമല.

പത്തിൽ 8.82 ഓവറോൾ സ്കോർ നേടിയ ചിത്ര ഹരിനാരായണൻ രണ്ടാം റാങ്കും 8.51 സ്കോർ നേടിയ എ.അശ്വതി മൂന്നാം റാങ്കും നേടി. മലപ്പുറം പോട്ടൂർ വള്ളിക്കാട്ട് വീട്ടിൽ ഹരിനാരായണൻ നായരുടെയും ബിന്ദു ഹരിയുടെയും മകളാണ് ചിത്ര. കോട്ടയം ഇടവട്ടം സ്നേഹാഞ്ജലി വീട്ടിൽ അശോക് കുമാറിൻറെയും റീനയുടെയും മകളാണ് അശ്വതി. പരീക്ഷ ഫലം സർവ്വകലാശാല വെബ് സൈറ്റിൽ പ്രസീദ്ധികരിച്ചിട്ടുണ്ട്.
eng­lish sum­ma­ry; Kufos M.Sc Food Sci­ence- First Rank for Amala Tony
you may also like this video;

Exit mobile version