പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ച ഒരു സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ വന്ന വീഴ്ചയിൽ ഉത്തർപ്രദേശ് സർക്കാരിനെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അത് സമയബന്ധിതമായും മാന്യമായും നൽകിയെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ദുരന്തത്തിൽ ഇരയായവരുടെ കൂട്ടത്തിലുള്ള ഉദയ് പ്രതാപ് സിങ് സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സംഭവം നടന്ന് നാല് മാസമായിട്ടും ഹര്‍ജിക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി മാന്യതയോടെ നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കുംഭമേള ദുരന്തം; നഷ്ടപരിഹാരം വൈകുന്നതിൽ യു പി സർക്കാറിനെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി

