Site icon Janayugom Online

വിനായകനെ തുരത്താന്‍ കുങ്കിയാനകളെത്തി

ശ്രീമധുര പഞ്ചായത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങുന്ന വിനായകന്‍ എന്ന കാട്ടാനയെ തുരത്താന്‍ കൃഷ്ണന്‍, ശങ്കര്‍ എന്നീ രണ്ട് കുങ്കിയാനകളെ കണ്ടുവന്നു. ശ്രീമധുര പഞ്ചായത്തിലെ ബോസ്പാറ, മണ്ണുവയല്‍, ഓട്‌കൊല്ലി, വടവയല്‍, അമ്പലമൂല, മേല്‍അമ്പലം, പുത്തൂര്‍വയല്‍, ഏച്ചംവയല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് രണ്ടു മാസത്തിലധികമായി വിനായകന്‍ എന്ന കാട്ടാനയുടെ ശല്യം കൂടിവരുന്നത്. വീടുകള്‍ പൊളിക്കുകയും തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലീലയുടെ വീടും ബുധനാഴ്ച രാത്രി സദാശിവന്‍ കുര്യന്‍ എന്നിവരുടെ കൃഷിയും കാട്ടാന നശിപ്പിക്കുകയുണ്ടായി. കാട്ടാനയുടെ ശല്യത്തിന് അടിയന്തിരമായി പരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് ഇന്നലെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നത്.

Exit mobile version