Site icon Janayugom Online

കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി

മലപ്പുറം അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19 തിന് വിധിക്കും. മ​ഞ്ചേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തിയാണ് വിധി പറഞ്ഞത്.

2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് കുനിയിൽ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് എ​ന്നി​വ​രെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയെന്നാണ് കേസ്. 2012 ജനുവരിയിൽ കു​നി​യി​ല്‍ കുറുവാങ്ങാടൻ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊലക്കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ആസാദു അബൂബക്കാരും. ഇതാണ് കൊലപാതകത്തിന് കാരണമായെതെന്നാണ് വിവരം.

Eng­lish Sum­ma­ry: Kuniy­il dou­ble mur­der: Court held 12 accused guilty
You may also like this video

Exit mobile version