Site iconSite icon Janayugom Online

കുട്ടികൾക്കെതിരായ സൈബർ ആക്രമണം തടയാന്‍ ‘കുഞ്ഞാപ്പ്’ ഒരുങ്ങുന്നു

കുട്ടികൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കാൻ ശിശുവികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന പേരിൽ മൊബൈൽ ആപ്പ് സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈൽഡ് ലൈനിന്റെ പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം ചില കുട്ടികളെയങ്കിലും ചതിക്കുഴികളിലേക്ക് നയിച്ചു. ഇത്തരം ദുരുപയോഗം തടയാൻ കേരള പൊലീസിന്റെ സോഷ്യൽ പൊലീസിങ് വിഭാഗം വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇരുപതിനായിരത്തോളം രക്ഷിതാക്കൾക്ക് സുരക്ഷിത ഇന്റർനെറ്റിന്റെ ഉപയോഗത്തെപ്പറ്റിയും ഓൺലൈൻ ദുരുപയോഗവും അതിക്രമവും ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന നിയമപരവും മനശാസ്ത്രപരവും സാങ്കേതികവുമായ വശങ്ങളെപ്പറ്റിയും ബോധവൽക്കരണം നടത്തുന്നുണ്ട്.
അമ്പതിനായിരം പേർക്ക് കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വഴി ബോധവല്ക്കരണം നൽകും.
ഇന്റർനെറ്റിന്റെ ദുരുപയോഗവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ഡീഅഡിക്ഷൻ സെന്റർ ആരംഭിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും പി എസ് സുപാല്‍, സി കെ ആശ, വി ശശി, വാഴൂര്‍ സോമന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: ‘Kun­japp’ is all set to pre­vent cyber attacks against children

You may like this video aslso

Exit mobile version