Site iconSite icon Janayugom Online

മലയാള സിനിമയില്‍ പരീക്ഷണവുമായി ‘കുറി’; പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന പദ്ധതി

മലയാള സിനിമയെ കരകയറ്റാന്‍ പുതിയ പരീക്ഷണവുമായി ‘കുറി’ സിനിമ. 22‑ന് റിലീസ് ചെയ്യുന്ന ‘കുറി‘യുടെ ആദ്യ ഒരാഴ്ചത്തെ പ്രദര്‍ശനത്തിലാണ് പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത്. മൂന്നോ അതിലേറെയോ ആളുകളുമായി തിയേറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന് സിനിമയുടെ നിര്‍മാതാക്കളായ കോക്കേഴ്സ് മീഡിയ എന്റര്‍പ്രൈസസിന്റെ സിയാദ് കോക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളത്തു നടന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ ഈ ആശയം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് കോക്കേഴ്സ് നിര്‍മിക്കുന്ന സിനിമയായ ‘കുറി‘യുടെ ടിക്കറ്റില്‍ പരീക്ഷണം കൊണ്ടുവരുന്നതെന്നു ചിത്രത്തിന്റെ നിര്‍മാതാവും സിയാദ് കോക്കറുടെ മകളുമായ ഷെര്‍മീന്‍ കോക്കര്‍ പറഞ്ഞു. തിയേറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ സാധ്യമായ എല്ലാ പരീക്ഷണങ്ങളും നടത്തേണ്ട കാലമാണിതെന്ന് സിനിമയുടെ സംവിധായകന്‍ കെ.ആര്‍. പ്രവീണ്‍ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമയില്‍ സുരഭി ലക്ഷ്മിയാണ് നായിക. പത്രസമ്മേളനത്തില്‍ അതിഥി രവി, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ എന്നിവരും പങ്കെടുത്തു.

Eng­lish sum­ma­ry; ‘Kuri’ exper­i­ment in Malay­alam cin­e­ma; Half fare tick­et scheme

You may also like this video;

Exit mobile version