Site iconSite icon Janayugom Online

കുറി പൂര്‍ത്തിയാക്കാതെ മുങ്ങി; 5,95,000 രൂപയും പലിശയും നൽകുവാൻ വിധി

കുറി നടത്തിത്തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഷംസുദീൻ കെ വി ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള പ്രവാസി സിന്റിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. പതിനായിരം രൂപ തവണസംഖ്യ വരുന്ന അറുപത് തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെയ്ക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംഖ്യ നൽകില്ല. തുടർന്ന് പരാതി നല്‍കുകയായിരുന്നു.

ഹർജി പരിഗണിച്ച പ്രസിഡന്റ് സി ടി സാബു മെമ്പർമാരായ ശ്രീജ എസ്‌, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിഹർജിക്കാരന് 570000 രൂപയും 2022 ഫെബ്രുവരി 9 മുതൽ 9 ശതമാനം പലിശയും നഷ്ടവും ചെലവുമായി 25,000രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Exit mobile version