Site iconSite icon Janayugom Online

കുർണൂൽ ബസ് അപകടം: ഒരു സഹായവും ചെയ്യാതെ ഡ്രെെവർ ആദ്യമെ തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു

അന്ധ്രയിലെ കൂർണൂരിൽ ബസ് കത്തി അപകടമുണ്ടായപ്പോൾ ഒരാളെ പോലും രക്ഷിക്കാതെ രക്ഷപ്പെടുകയാണ് വണ്ടിയുടെ ഡ്രെെവർ ചെയ്തതെന്ന് കുർണൂൽ പൊലീസ് സൂപ്രണ്ട്. അതേ സമയം തന്നെ ഡോറുകൾ പലതും ഇറുകി ഇരിക്കുന്ന സാഹചര്യമായിരുന്നെന്നും അടിച്ചു ഇടിച്ചും തല വെച്ച് ചില്ലിൽ ഇടിച്ചുമാണ് പലരും പുറത്തെത്തിയതെന്നും രക്ഷപ്പെട്ട യാത്രക്കാരിൽ ചിലർ പറഞ്ഞു. എൻഡിറ്റിവിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഡോറുകൾ തല്ലി തകർത്ത് പുറത്തെത്തിയപ്പോൾ പലരും ബോധമില്ലാതെ റോഡിൽ കിടക്കുന്നത് രണ്ടു. അവരെ വലിച്ച് അപകട പ്രദേശത്ത് നിന്നും മാറ്റിയെന്നും യാത്രക്കാർ വ്യക്തമാക്കി. രണ്ടാമതുണ്ടായ ഡ്രെെവർ ആളുകളെ സഹായിച്ചെന്നും പൊലീസ് കൂർണൂൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. അപകടം വരുത്തിയ വ്യക്തി ഓടിരക്ഷപ്പെട്ടപ്പോഴായിരുന്നു രണ്ടാമത്തെ ഡ്രെെവുടെ സഹായം. വണ്ടി ഓടിച്ചയാളെ പിന്നീട് അറസ്റ്റ്ചെയ്തു.

Exit mobile version