കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കുസുമം സതീഷ് ചുമതലയേറ്റു. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ അന്നമ്മ ജോണ്‍സണാണ് രാജി വെച്ചത്. തുടര്‍ന്നുള്ള രണ്ടര വര്‍ഷം സിപിഐ അംഗം വൈസ് പ്രസിഡന്റാകും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യൂഡിഎഫ് അംഗങ്ങള്‍ വിട്ട് നിന്നതിനാല്‍ എതിരില്ലാതെയാണ് ചക്കുപള്ളം ഡിവിഷനില്‍ നിന്നുള്ള കുസുമം സതീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ. വരണാധികാരിയായി. പ്രസിഡന്റ് എം.ടി മനോജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി ആര്‍ ശശി, കെ ജി ഓമനകുട്ടന്‍, ജയിംസ് ടി അമ്പാട്ട്, ശ്രിദേവി എസ് ലാല്‍, ലേഖ ത്യാഗരാജന്‍, വി ജെ രാജപ്പന്‍, അമ്മിണി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
english summary;Kusumam Satish has become the Vice President of Kattapana Block Panchayat
you may also like this video;