24 January 2026, Saturday

Related news

December 28, 2025
December 27, 2025
November 4, 2025
September 12, 2025
September 11, 2025
September 9, 2025
September 9, 2025
September 9, 2025
August 26, 2025
August 21, 2025

കുസുമം സതീഷ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി

Janayugom Webdesk
നെടുങ്കണ്ടം
August 2, 2023 6:51 pm

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കുസുമം സതീഷ് ചുമതലയേറ്റു. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ അന്നമ്മ ജോണ്‍സണാണ് രാജി വെച്ചത്. തുടര്‍ന്നുള്ള രണ്ടര വര്‍ഷം സിപിഐ അംഗം വൈസ് പ്രസിഡന്റാകും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യൂഡിഎഫ് അംഗങ്ങള്‍ വിട്ട് നിന്നതിനാല്‍ എതിരില്ലാതെയാണ് ചക്കുപള്ളം ഡിവിഷനില്‍ നിന്നുള്ള കുസുമം സതീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ. വരണാധികാരിയായി. പ്രസിഡന്റ് എം.ടി മനോജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി ആര്‍ ശശി, കെ ജി ഓമനകുട്ടന്‍, ജയിംസ് ടി അമ്പാട്ട്, ശ്രിദേവി എസ് ലാല്‍, ലേഖ ത്യാഗരാജന്‍, വി ജെ രാജപ്പന്‍, അമ്മിണി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

eng­lish summary;Kusumam Satish has become the Vice Pres­i­dent of Kat­ta­pana Block Panchayat

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.