രണ്ടാം കുട്ടനാട് പാക്കേജിന് കീഴിൽ 75 പ്രവൃത്തികൾക്കായി 100 കോടി രൂപയുടെ ഭരണാനുമതി. പാടശേഖരങ്ങളുടെ നവീകരണത്തിനും പുറം ബണ്ടുകൾ ബലപ്പെടുത്തല്‍ അടക്കമുള്ള പ്രവൃത്തികള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനും തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
കർഷകരുടെ ഏറെ നാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണ പ്രവർത്തനങ്ങൾ. ഇതിനു പുറമേ ചാലുകളിൽ എക്കലും മണ്ണും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ 2020 സെപ്റ്റംബർ 17നാണ് 2447.6 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.
English Summary: Kuttanad Package: 100 crore sanction for 75 works
You may also like this video