കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ‑ജാബിർ അൽ-സബ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുവൈത്തിന്റെ പതിനാറാം അമീർ ആയിരുന്നു അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ‑ജാബിർ അൽ-സബ.
2020ലാണ് ഇദ്ദേഹം കുവൈത്തിന്റെ ചുമതല ഏറ്റെടുത്തത്. അമീറിന്റെ വിയോഗത്തിൽ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.
English Summary: Kuwait Emir Sheikh Nawaf Dies
You may also like this video

