Site icon Janayugom Online

ലോകത്തേറ്റവും കൂടുതല്‍ ചൂടുള്ള അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റില്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റിലെന്ന് റിപ്പോര്‍ട്ട്. അല്‍ ജഹ്റയിലാണ് ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ആഗോള താപനില സൂചിക അനുസരിച്ച് ഞായറാഴ്ച അല്‍ ജഹ്റയില്‍ 52 ഡിഗ്രി താപനില രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് കുവൈറ്റ് നഗരമായ നവാസിബില്‍ 53.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സുലൈബിയ, വഫ്ര മേഖലകളില്‍ 51 ഡിഗ്രിയും അബ്ദാലി, നുവൈസീബ് മേഖലകളില്‍ 50 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. എല്‍ ഡെറാഡോ വെബ്‌സൈറ്റ് ആണ് ഈക്കാര്യം പുറത്തുവിട്ടത്.

അതേസമയം ചൂട് കൂടിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തൊഴിലിടങ്ങളില്‍ മിന്നല്‍ പരിശോധനകളും നടത്തുന്നുണ്ട്.

Eng­lish sum­ma­ry; Kuwait has five of the hottest states in the world

You may also like this video;

Exit mobile version