Site iconSite icon Janayugom Online

ചരിത്രം കുറിച്ച് കുവൈറ്റ് പൊലീസ്; ആകാശവിസ്മയമാകാൻ ആദ്യ വനിതാ പൈലറ്റ് ദനാ അൽ ഷലീൻ

കുവൈറ്റ് സുരക്ഷാ സേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആദ്യ വനിതാ പൊലീസ് പൈലറ്റിനെ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ ഷലീനെയാണ് ഏവിയേഷൻ സയൻസ് പഠനത്തിനായി മന്ത്രാലയം ഔദ്യോഗികമായി തെരഞ്ഞെടുത്തത്. യൂറോപ്യൻ രാജ്യമായ ഗ്രീസിലാകും ദാന അൽ ഷലീന്റെ പൈലറ്റ് പരിശീലനം നടക്കുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എയർ വിംഗിൽ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ആദ്യ വനിത എന്ന ബഹുമതി ഇവർക്ക് സ്വന്തമാകും. 

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായും, സുരക്ഷാ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ സുപ്രധാന തീരുമാനം. ആധുനിക സാങ്കേതിക വിദ്യകളും ആകാശ നിരീക്ഷണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കുവൈറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇനി മുതൽ വനിതാ സാന്നിധ്യവും നിർണ്ണായകമാകും. ഈ നേട്ടം കുവൈറ്റിലെ ഒട്ടനവധി വനിതകൾക്ക് സുരക്ഷാ സേനയുടെ ഭാഗമാകാൻ വലിയ പ്രചോദനമാകും.

Exit mobile version