Site iconSite icon Janayugom Online

കോവിഡ് നിയന്ത്രണം; കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവ്

കുവൈറ്റിലേക്ക് വരുന്ന വിദേ യാത്രക്കാര്‍ക്ക് കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പും കുവൈത്തില്‍ എത്തിയ ശേഷവും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. ഒപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വക്താവും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവനുമായ താരിഖ് അല്‍ മസ്‌റമാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
പൂര്‍ണമായി വാക്‌സിനെടുത്തിട്ടില്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളെടുത്തവര്‍ക്ക് മാത്രമായിരിക്കും പുതിയ ഇളവുകള്‍ ലഭിക്കുക.

Eng­lish sum­ma­ry; kuwait relax­es entry rules from for­eign countries

You may also like this video;

Exit mobile version