Site iconSite icon Janayugom Online

കുവൈറ്റ് സ്പോർട്സ് ദിനം 2026: ഫെബ്രുവരി 7‑ന് ജാബർ ബ്രിഡ്ജിൽ ആവേശകരമായ കായിക മാമാങ്കം; രജിസ്ട്രേഷൻ തുടരുന്നു

“സ്പോർട്സ് എല്ലാവര്ക്കും വേണ്ടി” എന്ന സന്ദേശമുയർത്തി, രാജ്യത്ത് ആരോഗ്യകരമായ ജീവിതശൈലിയും കായിക സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് സംഘടിപ്പിക്കുന്ന ‘കുവൈറ്റ് സ്പോർട്സ് ഡേ’ ഫെബ്രുവരി 7 ശനിയാഴ്ച നടക്കും. സ്വദേശികൾക്കും വിദേശികൾക്കും പ്രായഭേദമന്യേ തികച്ചും സൗജന്യമായി ഈ കായിക മാമാങ്കത്തിൽ പങ്കുചേരാവുന്നതാണ്.

പ്രധാന മത്സരങ്ങളും സമയക്രമവും :

സാധാരണയായി കുവൈറ്റിലെ ജാബിർ ബ്രിഡ്ജിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ രണ്ട് പ്രധാന മത്സരങ്ങളാണുള്ളത്:
രാവിലെ 8:00‑ന് ആരംഭിക്കുന്ന 20 കി.മീ സൈക്കിൾ റേസും 8:15‑ന് ആരംഭിക്കുന്ന 5 കി.മീ മാരത്തണും (ഓട്ടം/നടത്തം)

കായിക മത്സരങ്ങൾക്കപ്പുറം ഒരു വലിയ കൂട്ടായ്മയുടെ ഉത്സവമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. 12 സർക്കാർ ഏജൻസികളുടെയും 15 സർക്കാർ ബൂത്തുകളുടെയും പങ്കാളിത്തത്തിന് പുറമെ സ്വകാര്യ മേഖലയിൽ നിന്നുള്ള 35 ബൂത്തുകളും ഉൾപ്പെടെ 50 ബൂത്തുകൾ ഈ കായിക മേളയുടെ ഭാഗമാകും.
8 നാടൻ കലാരൂപങ്ങളുടെ പ്രകടനങ്ങളും സംഗീത പരിപാടികളും കാണികൾക്കായി ഒരുക്കിയിട്ടുമുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ‘Vis­it Kuwait’ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴിയോ ‘Sahel’ ആപ്പ് വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ ലിങ്ക്: sapasvisitkwprod.blob.core.windows.net/general/vkRedi

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള കിറ്റ് ഫെബ്രുവരി 5, 6 തീയതികളിൽ അൽ ഷഹീദ് പാർക്കിൽ (Al Sha­heed Park) വെച്ച് വിതരണം ചെയ്യുന്നതാണ്. കുവൈറ്റിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള എല്ലാവിധ ജനവിഭാഗത്തിനും കായിക പ്രേമികൾക്കും ഒത്തുചേരാനും ആരോഗ്യം സംരക്ഷിക്കാനും ലഭിക്കുന്ന ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version