Site iconSite icon Janayugom Online

കുവൈറ്റില്‍ സൈബർ ആക്രമണ ശ്രമം; പ്രതിരോധം ശക്തമാക്കി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ

രാജ്യത്തെ ചില ഡിജിറ്റൽ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടന്ന ഒന്നിലധികം സൈബർ ഭീഷണികൾ കുവൈറ്റ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ വിജയകരമായി പ്രതിരോധിച്ചു. സുരക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചതിനാൽ സുപ്രധാന ഡിജിറ്റൽ
ഇൻഫ്രാസ്ട്രക്ചറിനെയോ സർക്കാർ സേവനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ രാജ്യത്തെ എല്ലാ ഓൺലൈൻ സേവനങ്ങളും തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സൈബർ ഇടം 24 മണിക്കൂറും കർശന നിരീക്ഷണത്തിലാണെന്നും സെന്റർ വ്യക്തമാക്കി. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ ദേശീയ അതോറിറ്റികളുമായി ചേർന്ന് ഉയർന്ന സുരക്ഷാ സംവിധാനമാണ് കുവൈത്ത് ഒരുക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളിലും അഭ്യൂഹങ്ങളിലും പൊതുജനങ്ങൾ വിശ്വസിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.വിവരങ്ങൾക്കായി ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ സൈബർ സെക്യൂരിറ്റി സെന്റർ ജനങ്ങളോട് ആവശ്യപ്പെട്ടു.സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ജാഗ്രത തുടരുമെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും എൻസിഎസ്സി കൂട്ടിച്ചേർത്തു.

Exit mobile version