സൗദി അറേബ്യ ആതിഥേയത്വം വഹിച്ച സംയുക്ത സൈനികാഭ്യാസമായ ‘ഗൾഫ് ഷീൽഡ് 2026’-ൽ കുവൈറ്റ് വ്യോമസേനയും വ്യോമ പ്രതിരോധ സേനയും തങ്ങളുടെ പങ്കാളിത്തം വിജയകരമായി പൂർത്തിയാക്കി. ജനുവരി 4 ഞായറാഴ്ച ആരംഭിച്ച പരിശീലന പരിപാടികൾ വെള്ളിയാഴ്ചയാണ് സമാപിച്ചത്.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ സായുധ സേനകളും ജിസിസി ജോയിന്റ് മിലിട്ടറി കമാൻഡും സംയുക്തമായാണ് ഈ സൈനികാഭ്യാസത്തിൽ പങ്കെടുത്തത്.
മേഖലയിലെ സൈനികരുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചതെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സംയുക്ത വ്യോമ പ്രകടനത്തിൽ കുവൈറ്റ് വ്യോമസേന പങ്കെടുത്തു.ജിസിസി രാജ്യങ്ങൾക്കിടയിലുള്ള സൈനിക സഹകരണത്തിന്റെ മുഖ്യ തൂണുകളിലൊന്നായി ‘ഗൾഫ് ഷീൽഡ്’ വിലയിരുത്തപ്പെടുന്നു.

