Site iconSite icon Janayugom Online

അവിശ്വാസ പ്രമേയം അതിജീവിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് അവിശ്വാസ പ്രമേയം അതിജീവിച്ചു. പാര്‍ലമെന്റില്‍ ഹാജരായ 21 പേര്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 23 പേര്‍ മന്ത്രിയില്‍ വിശ്വാസം രേഖപ്പെടുത്തി.
ശുഐബ് അല്‍ മുവൈസിരി കൊണ്ടുവന്ന കുറ്റവിചാരണ ചര്‍ച്ച ചെയ്തതിന് ഒടുവിലാണ് പത്ത് എംപിമാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിവിധ രാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചായിരുന്നു കുറ്റവിചാരണ.

Eng­lish sum­ma­ry; Kuwait­’s for­eign min­is­ter sur­vives no-con­fi­dence motion

You may also like this video;

Exit mobile version