Site iconSite icon Janayugom Online

പ്രശസ്ത ഇന്ത്യൻ കവി കെ വി തിരുമലേഷ് അന്തരിച്ചു

പ്രശസ്ത ഇന്ത്യൻ കവി കെ വി തിരുമലേഷ് (83) അന്തരിച്ചു. കന്നഡ — ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയിരുന്നു. നിരൂപകനും കോളേജ് അധ്യാപകനുമായിരുന്നു. കാസർകോട് കാറഡുക്ക സ്വദേശിയാണ്. മുഖവാഡകള, വഠാര, മഹാ പ്രസ്ഥാന, അക്ഷയകാവ്യ, മുഖാമുഖി, അവധ, പാപ്പിയു, അയ്ദ കവിതെകള, അറബ്ബി തുടങ്ങിയ കവിതാസമാഹാരങ്ങളും നോവലുകൾ, ചെറുകഥകൾ, നിരൂപണങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്. ഹൈദരാബാദിലായിരുന്നു താമസം. കാസർകോട് ഗവ. കോളേജിലടക്കം അധ്യാപകനായിരുന്നു.

Exit mobile version