ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലാ ലിഗയ്ക്ക് തുടക്കമാകുന്നു. ജിറോണയും റയോ വയ്യാക്കോനോയും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ന് രാത്രി 10.30നാണ് മത്സരം. ബാഴ്സലോണയാണ് നിലവിലെ ചാമ്പ്യന്മാര്‍. നാളെ രാത്രി 11ന് കരുത്തരായ ബാഴ്സലോണയും മയ്യോര്‍ക്കയും തമ്മില്‍ കൊമ്പുകോര്‍ക്കും. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ 88 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്. 84 പോയിന്റോടെ റയല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം ഇന്ന് രാത്രി ഒന്നിന് വിയ്യാറയലും ഒവിഡോയും ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി 12.30ന് ഒസാസുനയ്ക്കെതിരെയാണ് റയലിന്റെ ആദ്യ മത്സരം. La..la.. La Liga; The Spanish league starts today
ലാ..ലാ.. ലാ ലിഗ; സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം

