Site iconSite icon Janayugom Online

ലാപതാ ലേഡീസ് ഓസ്കാറിലേക്ക്

ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്. ആമിർഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. 

ബോളിവുഡ് ചിത്രം ആനിമൽ, മലയാളം ദേശീയ അവാർഡ് നേടിയ “ആട്ടം”, കാൻ ജേതാവ് “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്നിവയുൾപ്പെടെ 29 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഹിന്ദി ചിത്രമായ ലാപതാ ലേഡീസ് തെരഞ്ഞെടുത്തത്. തമിഴ് ചിത്രം “മഹാരാജ”, “കൽക്കി 2898 എഡി”, “ഹനു-മാൻ” എന്നീ തെലുങ്ക് ചിത്രങ്ങളും കൂടാതെ “സ്വാതന്ത്ര്യ വീർ സവർക്കർ”, “ആർട്ടിക്കിൾ 370” എന്നീ ഹിന്ദി ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയായിരുന്നു അയച്ചത്. തിയേറ്ററുകളില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ലാപതാ ലേഡീസ്. വളരെ ശക്തമായ ഒരു വിഷയം ലളിതമായി അവതരിപ്പിച്ച ചിത്രമാണ്.
ഒരുപിടി നവാഗത അഭിനേതാക്കളെ കേന്ദ്രപാത്രങ്ങളാക്കി ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു കൊച്ചു ചിത്രമാണ്. 

Exit mobile version