Site iconSite icon Janayugom Online

കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച​തി​നെ​തി​രെ ലാ​ബ് ഉ​ട​മ​ക​ൾ രംഗത്ത്

കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച ന​ട​പ​ടി​ക്കെ​തി​രെ ലാ​ബു​ട​മ​ക​ളു​ടെ സം​ഘ​ട​ന രംഗത്ത്. പു​തി​യ നി​ര​ക്കു​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യും ആന്റി​ജ​ന് 300 രൂ​പ​യും തു​ട​ര​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തി​നെ​തി​രെ ഈ ​മാ​സം 14ന് ​ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വ്യക്തമാക്കി.

ലാ​ബ് ഉ​ട​മ​ക​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്. ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കും പി​പി​ഇ കി​റ്റ്, എ​ൻ 95 മാ​സ്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ​ക്കും നി​ര​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പിന്റ ഉ​ത്ത​ര​വ് വരുന്നത്.

സ​ർ​ക്കാ​രിന്റെ പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ഇ​നി മു​ത​ൽ 300 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കു. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് 100 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2,350 രൂ​പ, ട്രൂ​നാ​റ്റ് 1,225 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1,025 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. എ​ല്ലാ ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണി​ത്. ഈ ​നി​ര​ക്കി​നെ​തി​രെ​യാ​ണ് ലാ​ബ് ഉ​ട​മ​ക​ൾ രംഗത്തെത്തിയിരിക്കുന്നത്.

eng­lish summary;Lab own­ers on the look­out for low­er rates for code testing

you may also like this video;

Exit mobile version