ബാലരാമപുരത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. ബാലരാമപുരം സ്വദേശി ടോണിയെയാണ് സുഹൃത്ത് ജിജോ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ടോണിയുടെ സുഹൃത്ത് ജിജോയെ പൊലീസ് പിടിയികൂടി. ഇരുവരും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്.
ടര്‍ഫില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

