Site iconSite icon Janayugom Online

വീടുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളടക്കം സാധനങ്ങള്‍ എത്തിക്കുന്നവരെയും തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തണം; ബിനോയ് വിശ്വം

അന്താരാഷ്ട്ര കുത്തക മുതലാളിമാരുടെ നേതൃത്വത്തില്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന പുതിയ സംവിധാനമാണ് ഗിഗ് എക്കണോമി. ഭക്ഷണ പതാര്‍ത്ഥങ്ങളടക്കം സാധനങ്ങള്‍ വീടുകളിലേക്കെത്തിക്കുന്ന ഇക്കൂട്ടര്‍ തൊഴിലിടങ്ങളില്‍ ചൂഷണം നേരിടുകയാണ്. മിനിമം വേതനമോ കൃത്യമായ സമയക്രമമോ ഇല്ലാതെയാണ് അവരുടെ തൊഴില്‍ സമ്പ്രദായമെന്നും അവരെ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്നും സിപിഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യറ്റ് അം​ഗം ബി​നോ​യ് വി​ശ്വം രാജ്യസഭയില്‍.

ഈ തൊഴിലാളികളെ തൊഴില്‍ നിയമത്തിനുള്ളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അവര്‍ ഉയർന്ന വൈദഗ്ധ്യം ഉള്ളവരാണെന്നുമാണ് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറയുന്നത്. അവരെ തൊഴിലാകളായോ ഒരു വീട്ടുജോലിക്കാരെന്ന തരത്തിലോ പരിഗണിക്കാതെ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുകയാണെന്നും ബിനോയ് വിശ്വം രാജ്യസഭയില്‍ ഉന്നയിച്ചു.

ഇത്തരത്തില്‍ ജോലിചെയ്യുന്നവരും തൊഴിലാളികളാണെന്ന ചിന്തയിലേക്ക് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇവരെ തൊഴിലാളികളായി പരിഗണിച്ചാല്‍ മാത്രമേ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ മനുഷ്യത്വ രഹിതമായ തൊഴില്‍ സമ്പ്രദായം അടിച്ചേല്‍പ്പിക്കുന്നതിനാല്‍ കേരളത്തില്‍  സൊമാറ്റോ ഇൻഡസ്ട്രിക്കെതിരെ സമരം ചെയ്യേണ്ടിവന്നിരിക്കുന്നു.  അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇതിനെ ഗൗരവമുള്ള ഒരു വിഷയമായി കണകാക്കണമെന്നും അദ്ദേഹം രാജ്യസഭയിലെ ശുന്യ വേളയില്‍ ആവശ്യപ്പെട്ടു.

eng­lish summary;Labor law should also include those who deliv­er gro­ceries to house­holds; Binoy Vishwam

you may also like this video;

Exit mobile version