Site iconSite icon Janayugom Online

കിണറിടിഞ്ഞ് വീണു; മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ കിണറിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. 50 അടി താഴ്ചയുളള കിണറ്റില്‍ നിന്ന് മണ്ണ് എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബര്‍, അഹദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കുകളോടെ അഹദിനെ രക്ഷപ്പെടുത്തിയെങ്കിലും മണ്ണിനടിയില്‍പ്പെട്ട അലി അക്ബറിനെ രക്ഷപ്പെടുത്താനായില്ല.

കിണറ്റിലകപ്പെട്ട അലി അക്ബറിനെ മണ്ണിടിയാനുള്ള സാധ്യത കാരണം പുറത്തെത്തിക്കാന്‍ വൈകി. മലപ്പുറം, തിരൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും കോട്ടക്കല്‍ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട അഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Summary;The well fell down; The work­er was trapped under­ground and died

You may also like this video

Exit mobile version