Site icon Janayugom Online

കേന്ദ്രത്തിനെതിരെ ലഡാക്ക് ഭരണസമിതി

ladakh

ലഡാക്ക് വിഷയത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല പാനലില്‍ അംഗമാകാനില്ലെന്ന് ലഡാക്കിലെ രാഷ്ട്രീയ നേതാക്കള്‍ അറിയിച്ചു. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണത്തിന് കീഴിലുള്ളതിനേക്കാൾ നല്ലത് സംസ്ഥാനമായ ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോഴായിരുന്നുവെന്ന് അവര്‍ പറഞ്ഞു. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഉന്നതതല സമിതിക്ക് രൂപം നല്‍കിയത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള പ്രത്യേക പദവിയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമിതിയുടെ ഒരു നടപടിയുടെയും ഭാഗമാകില്ലെന്ന് ലഡാക്കിലെ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും അറിയിച്ചു.

ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ, എംപി, മുതിർന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ, അപെക്സ് ബോഡി ഓഫ് ലേ, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുടെ ഒമ്പത് പ്രതിനിധികൾ കമ്മിറ്റിയിൽ അംഗങ്ങളാണ്. 

Eng­lish Sum­ma­ry: Ladakh Gov­ern­ing Coun­cil vs Centre 

You may also like this video

Exit mobile version