Site iconSite icon Janayugom Online

ലഡാക് സമരനായകൻ സോനം വാങ്ചുകിന് പാക് ബന്ധം ആരോപിച്ച് പൊലീസ്

അറസ്റ്റിലായ ലഡാക് സമരനായകൻ സോനം വാങ്ചുകിനെതിരെ പാകിസ്താൻ ബന്ധം ആരോപിച്ച് പൊലീസ്. ലഡാക് സംഘർഷത്തിനു പിന്നാലെ, വെള്ളിയാഴ്ച ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്ത പ്രമുഖ പരിസ്ഥിതി, വിദ്യഭ്യാസ പ്രവർത്തകനായ സോനം വാങ്ചുകിന്റെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ അടച്ചതിനു പിന്നാലെയാണ് പൊലീസ് ഇദ്ദേഹത്തിന്റെ പാകിസ്താൻ ബന്ധത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചത്.

വാങ്ചുകുമായി ആശയവിനിമയം നടത്തിയ പാകിസ്താന്‍ ഇന്റലിജൻസ് ഓഫീസറെ നേരത്തെ അറസ്റ്റ് ചെയ്തതായി ലഡാക്ക് ഡി.ജി.പി ഡോ. എസ്.ഡി. സിങ് ജംവാൾ മാധ്യമങ്ങളെ അറിയിച്ചു. അ​തിർത്തിയിലെ സന്ദർശനങ്ങൾ, വിദേശ ഫണ്ടിങ്, പാകിസ്താൻ സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും ഡി.ജി.പി വിശദീകരിച്ചു. സംസ്ഥാന പദവി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽ ചർച്ചകൾ നടക്കുന്നതിനിടെ, ഈ നടപടികൾ അട്ടിമറിക്കാനാണ് സോനം വാങ് ചുക് ശ്രമിച്ചതെന്നും, ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വിളിച്ചു ചേർത്ത് അദ്ദേഹം നിരാഹാര സമരം നടത്തിയെന്നും പൊലീസ് കുറ്റപ്പെടുത്തി. പാകിസ്താൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം, കസ്റ്റഡിയിലുള്ള ഇന്ത്യൻ വംശജനായ പാക് പൗരനുമായുള്ള ബന്ധവും ആശയ വിനിമയവും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പ്രക്ഷോഭകരുടെ ആവശ്യം കണക്കിലെടുത്ത് ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നുമുള്ള ആവശ്യത്തിൽ ഡൽഹിയിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഇന്ന് നടക്കും. ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം നയിച്ചത്.

ലേ ​അ​പ്പ​ക്സ് ബോ​ഡി (എ​ൽ.​എ.​ബി) കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (കെ.​ഡി.​എ) എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മാ​യി സം​സ്ഥാ​ന പ​ദ​വി​ക്കാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മാ​സ​ക്ത​മാ​യി പൊ​ലീ​സ് വെ​ടി​വെ​പ്പി​ലും നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്. വെള്ളിയാഴ്ച രാത്രിയോടെ ​രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയ വോങ്ചുക് അവിടെയും നിരാഹാരം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റ് ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രതികരിച്ചു.

Exit mobile version