കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ആണ്‍സുഹൃത്ത് ഫൈറൂസ് ആണ് സാബിറയെ ആക്രമിച്ചത്. ഞായറാഴ്ചരാവിലെ 6.30-ഓടെയാണ് സംഭവം.
സാരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശിയാണ് ഫൈറൂസ്. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
സാബിറയും ഫൈറൂസും തമ്മില്‍ മുന്‍പരിചയമുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
English Summary: kannur lady attacked by friend
You may also like this video

