Site icon Janayugom Online

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ തിരുവനന്തപുരം സ്വദേശി യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ജീവിക്കാനായി നാടുവിട്ട യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് തിരുവനന്തപുരം സ്വദേശിയായ രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കുന്നതിനാണ് മുപ്പത്തിരണ്ട്കാരിയായ വീട്ടമ്മ നാടുവിട്ടത്. കാവേരിപ്പട്ടണത്തിലാണ് ഇയാൾക്കൊപ്പം മാസങ്ങളായി താമസിച്ചിരുന്നത്. വിവാഹിതരാവാതെ ഒന്നിച്ച് ജീവിക്കുകയായിരുന്നു. ഇവിടെയുള്ള ഒരു തുണിക്കടയിൽ രഞ്ജിനി ജോലി നോക്കുകയും ചെയ്തിരുന്നു.

സൂര്യയുമായി രഞ്ജിനി വഴക്കിടാറുണ്ടായിരുന്നു, അടുത്തിടെ ഒരാഴ്ചയോളം ഡൽഹിയിൽ പോയി മടങ്ങിയെത്തിയ യുവതി യാത്രയെപ്പറ്റി സൂര്യയിൽ നിന്നും ഒളിച്ചു വച്ചത് കുടുംബ കലഹത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതൽ രഞ്ജിനിയെ കാണാതായി. പിന്നീട് കത്തിക്കരിഞ്ഞ് വികൃതമായ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry : lady who eloped with face­book friend found burnt dead in chennai

You may also like this video :

Exit mobile version