Site iconSite icon Janayugom Online

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; പ്രതിഷേധം ശക്തം, കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന്

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന് നടക്കുക. യുപിയിലെ പിലിഭിത്തിലാണ് മഹാപഞ്ചായത്ത് നടക്കുന്നത്. ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടെ മണ്ഡലമാണ് പിലിഭിത്ത്. ലഖീംപൂരിലെ സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണം , കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ലക്നൗവിലും മഹാപഞ്ചായത് സംഘടിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:Lakhimpur farmer mur­dered; Protests are strong
You may also like this video

Exit mobile version