Site iconSite icon Janayugom Online

ലഖിംപുർ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

ലഖിംപുർ ഖേരി കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ ഹര്‍ജി ഏപ്രിൽ നാലിന് പരിഗണിച്ച കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണ നടപടി ആരംഭിക്കാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവുകളുടെ സ്വഭാവം തുടങ്ങിയ അനാവശ്യ വിശദാംശങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു. 

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ നൽകിയിട്ടില്ലെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് എസ്ഐടി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കുറ്റപത്രം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഒരാൾക്ക് വെടിയേറ്റെന്നാരോപിച്ചുള്ള എഫ്ഐഐആര്‍ മാത്രം പരിഗണിച്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയതെന്നും കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീം കോടതിയിൽ വാദിച്ചു. 

Eng­lish SUmmary:Lakhimpur Kheri case; Ashish Mishra’s bail grant­ed today
You may also like this video

Exit mobile version