Site iconSite icon Janayugom Online

ലഖിംപുര്‍ ഖേരി കേസ്: വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തെ സിപിഐ സ്വാഗതം ചെയ്തു

lakhimpurlakhimpur

ലഖിംപുർ ഖേരി സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും വിരമിച്ച ജഡ്ജിയെ അന്വേഷണത്തിന്റെ മേൽനോട്ടത്തിനായി നിയോഗിക്കുകയും ചെയ്ത സുപ്രീം കോടതി തീരുമാനത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച പരമോന്നത കോടതിയുടെ നിലപാട് ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരായ കുറ്റപ്പെടുത്തലാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ലഖിംപുർഖേരി സംഭവത്തിൽ നാല് കർഷകരുൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം കേസുകളുടെ അന്വേഷണം കൂട്ടിക്കുഴയ്ക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചത്. തെളിവുകൾ സ്വതന്ത്രമായി രേഖപ്പെടുത്തണമെന്നും പരസ്പരം കൂട്ടിക്കുഴയ്ക്കരുതെന്നും മറ്റൊരു ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിന്റെ ദൈനംദിന മേൽനോട്ടത്തിനായി നിയോഗിക്കുന്നതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. സംഭവത്തിന്റെ വസ്തുതകൾ പുറത്തുകൊണ്ടുവരാനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രീം കോടതിയുടെ നടപടിയെ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.

Eng­lish Sum­ma­ry: Lakhim­pur Kheri case: CPI wel­comes deci­sion to probe Lakhim­pur Kheri case

You may like this video also

Exit mobile version